തിരുവനന്തപുരം: വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൌണ്‍സില്‍ സ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സാമ്പത്തിക സഹായത്തോടുകൂടി തരിശുനിലത്തില്‍ അത്യുത്പാദനശേഷിയുള്ള പച്ചക്കറി ഇനങ്ങള്‍ കൃഷിയിറക്കുന്നതിന്റെ വിത്തിടല്‍ കര്‍മ്മവും സംരംഭത്തിന്റെ ഉദ്ഘാടനവും നാളെ (ഏപ്രില്‍ നാല്) നടക്കും.
രാവിലെ 9ന് ആര്യനാട് കൊക്കോട്ടേലായില്‍ കൃഷിമന്ത്രി കെ.പി. മോഹനന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. മികച്ച വി.എഫ്.പി.സി.കെ പരീക്ഷണ കര്‍ഷകനെ കാംകോ ചെയര്‍മാന്‍ ചാരുപാറ രവി ആദരിക്കും. ചടങ്ങില്‍ കര്‍ഷകര്‍ക്കുള്ള പച്ചക്കറിതൈ വിതരണവും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടക്കും.
ആര്യനാട് പഞ്ചായത്തില്‍ പത്തുവര്‍ഷമായി തരിശു കിടക്കുന്ന കൊക്കോട്ടേലായിലെ പതിനാറ് ഏക്കര്‍ സ്ഥലം അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് കൃഷിക്കായി ഇതിനോടകം തയ്യാറാക്കിക്കഴിഞ്ഞു.
Discussion about this post