പത്തനംതിട്ട: പത്തനംതിട്ട വൈദ്യുതി ഭവന്റെ ഉദ്ഘാടനം 11ന് രാവിലെ 10.30ന് ഊര്‍ജ-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. വൈദ്യുതി ഭവന്‍ പരിസരത്ത് നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
അഡ്വ. കെ. ശിവദാസന്‍ നായര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കെഎസ്ഇബി മെമ്പര്‍ അഡ്വ. ബി. ബാബു പ്രസാദ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ് കുമാര്‍, ജില്ല കളക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍, മുന്‍സിപ്പല്‍ കൌണ്‍സിലര്‍മാരായ അഡ്വ. റോഷന്‍ നായര്‍, കെ.ജി. പ്രകാശ്, കെ.ആര്‍. അജിത് കുമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ പി. മോഹന്‍രാജ്, കെ. അനന്തഗോപന്‍, പി. പ്രസാദ്, വിക്ടര്‍ ടി. തോമസ്, കെ.ഇ. അബ്ദുള്‍ റഹ്മാന്‍, അലക്സ് കണ്ണമല, ജോ എണ്ണയ്ക്കാട്, പി.എം. സുനില്‍കുമാര്‍, ജോര്‍ജ് വര്‍ഗീസ്, എ.ജി. തോമസ്, ജോര്‍ജ് കുന്നപ്പുഴ, മാത്യു ജോര്‍ജ്, വി.എന്‍. ഉണ്ണി തുടങ്ങിയവര്‍ പ്രസംഗിക്കും. കെഎസ്ഇബി ജനറേഷന്‍ പ്രോജക്ട്സ് മെമ്പര്‍ അന്നമ്മ ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെഎസ്ഇബി ചെയര്‍മാന്‍ എം. ശിവശങ്കര്‍ സ്വാഗതവും ചീഫ് എന്‍ജിനിയര്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍(സൌത്ത്) വി. വിശ്വനാഥന്‍ നായര്‍ നന്ദിയും പറയും.
ജില്ലയിലെ കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് കാലതാമസം കൂടാതെ സേവനം നല്കുന്നതിനായി ജില്ല ആസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ പരിമിത സൌകര്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രധാന ഓഫീസുകള്‍ ഒരു കെട്ടിടത്തില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയാണ് വൈദ്യുതി ഭവന്‍ നിര്‍മിച്ചിരിക്കുന്നത്.
Discussion about this post