ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞസംഭവത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഖേദം പ്രകടിപ്പിച്ചു. ധനമന്ത്രി അമിത് മിത്രയെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് മമതാ ബാനര്‍ജി പ്രധാനമന്ത്രിയുമായി ചൊവ്വാഴ്ച വൈകിട്ട് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. മമതയെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി ഖേദപ്രകടനം നടത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് മമത ബാനര്‍ജിക്കൊപ്പം ആസൂത്രണക്കമ്മീഷന്‍ ഓഫീസിലെത്തിയപ്പോഴാണ് മന്ത്രിയെ പ്രതിഷേധക്കാര്‍ ആക്രമിച്ചത്. കൊല്‍ക്കത്തയില്‍ പോലീസ് കസ്റ്റഡിയില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ മരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു കൈയ്യേറ്റം.
Discussion about this post