തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി പത്തരയ്ക്കും പുലര്‍ച്ചെ മൂന്നിനുമിടയില്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക വൈദ്യുതി നിയന്ത്രണം ഒഴിവാക്കി.കൊച്ചിയില്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ബിഎസ്ഇഎസ് താപനിലയം തുറന്നതോടെയാണ് രാത്രി വൈദ്യുതനിയന്ത്രണം നിര്‍ത്തലാക്കാന്‍ തീരുമാനമായത്.
ബിഎസ്ഇഎസ് താപനിലയത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനംഇന്നു വൈകുന്നേരത്തോടെ പുനരാരംഭിക്കും. ഇന്ധനമായ നാഫ്ത ലഭിച്ചതോടെ 100 മെഗാവാട്ട് വൈദ്യുതി ഈ താപനിലയത്തില്‍ നിന്നും ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതിലൂടെ രണ്ടര ദശലക്ഷം യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബിക്ക് ലഭിക്കും. തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണശേഷിയായ 165 മെഗാവാട്ടും ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബി.എസ്.ഇ.എസ്. വൈദ്യുതി ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.
Discussion about this post