തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് കൊല്ലൂര്‍ ശ്രീ മുകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച ശ്രീരാമരഥയാത്ര ഇന്നു രാവിലെ 8ന് കടമ്പാട്ടുകോണം വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചു. ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നെടുമങ്ങാട്, നെയ്യാറ്റിന്‍കര വഴി എന്‍എച്ചിലൂടെ കന്യാകുമാരിയിലെത്തിച്ചേരും. കന്യാകുമാരിയില്‍നിന്നും ശ്രീരാമായണ കാണ്ഡപരിക്രമണത്തിനായി ഏപ്രില്‍ 16നു ഉച്ചയ്ക്ക് 12ന് തിരുമല മാധവസ്വാമി ആശ്രമത്തില്‍ എത്തിച്ചേരും. വൈകുന്നേരം 3ന് പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച്, ആറ്റുകാല്‍ ദേവീക്ഷേത്രം, ആനയറ സ്വരൂപാനന്ദാശ്രമം, നന്തന്‍കോട് ശ്രീമഹാദേവര്‍ ക്ഷേത്രം, കവടിയാര്‍ ശ്രീകട്ടച്ച ഭഗവതിക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് തിരുവനന്തപുരത്തെ രാമായണകാണ്ഡങ്ങിലൂടെയുള്ള രഥപരിക്രമണം സമാപിക്കും.
ഏപ്രില്‍ 17നു വൈകുന്നേരം ശ്രീകാര്യം, ഇളംകുളം ശ്രീമഹാദേവര്‍ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശ്രീരാമരഥപരിക്രമണം കാര്യവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രം, അയിരൂര്‍പാറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അലിയാവൂര്‍ ശ്രീ മഹാദേവര്‍ക്ഷേത്രം വഴി ഇടത്തറ ശ്രീഭദ്രകാളിക്ഷേത്രത്തില്‍ എത്തിച്ചേരും.
Discussion about this post