തൃശൂര്‍: തൃശൂര്‍പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11.30 ന് തിരുവമ്പാടിയിലും 12 ന് പാറമേക്കാവിലും കൊടിയേറ്റം നടക്കും. രണ്ടു ഭഗവതിമാരും കൊടിയേറ്റത്തിനു ശേഷം പുറത്തേക്ക് എഴുന്നള്ളും. പൂരത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പന്തലുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പാറമേക്കാവിന്റെ പന്തലിന്റെ നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. അലങ്കാരങ്ങളും വര്‍ണക്കുടകളും പൂര്‍ത്തിയായിത്തുടങ്ങി. 22 ന് പുലര്‍ച്ചെയാണ് വെടിക്കെട്ട്.
Discussion about this post