തിരുവനന്തപുരം: ജില്ലയിലെ കൊച്ചുവേളി വ്യവസായ വികസന ഏരിയാ/മണ്‍വിള വ്യവസായ വികസന പ്ളോട്ട് എന്നിവയില്‍ വ്യവസായ യൂണിറ്റുകള്‍ നടത്തുവാന്‍ അനുവദിച്ച സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരം പ്രവൃത്തികള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. .
ഭൂമി പലതും സമയപരിധികഴിഞ്ഞിട്ടും സംരംഭങ്ങള്‍ ആരംഭിക്കാതെ കിടക്കുന്നതായും പല സംരംഭങ്ങളും ഇടയ്ക്ക് വച്ച് നിര്‍ത്തിയതായും വര്‍ഷങ്ങളായി പൂട്ടികിടക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നിയമവിരുദ്ധവും ഉടമ്പടിക്ക് വിരുദ്ധവുമാണ്. ഉടമ്പടി അനുസരിച്ച് നിശ്ചിത സമയത്തിനുളളില്‍ സംരംഭം ആരംഭിക്കുവാന്‍ കഴിയാത്ത സംരംഭകര്‍ പ്രസ്തുത സ്ഥലം നിയമപ്രകാരം വ്യവസായ വകുപ്പിന് തിരികെ നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം നിയമപ്രകാരം തിരികെ എടുക്കും. സ്ഥലങ്ങള്‍ നിയമപ്രകാരം അലോട്ട്ചെയ്തിട്ടുളള അപേക്ഷകര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അവകാശമില്ലാത്തതും അപ്രകാരം സ്ഥലം കൈമാറ്റം ചെയ്യുവാന്‍ ശ്രമിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.
നിയമപ്രകാരമല്ലാത്ത ഇത്തരം നടപടികളാല്‍ കബളിക്കപ്പെടാതിരിക്കുവാന്‍ സംരംഭകര്‍ ശ്രദ്ധിക്കണം. വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാത്ത സ്ഥലം നിയമപ്രകാരം ഏറ്റെടുത്ത് പുതിയ സംരംഭകര്‍ക്ക് അനുവദിക്കുമെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു.
Discussion about this post