
തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ചുള്ള ശ്രീരാമനവമി രഥയാത്ര അനന്തപുരിയിലെ രാമായണകാണ്ഡങ്ങളില്‍ പരിക്രമണം പൂര്‍ത്തിയാക്കി. കന്യാകുമാരി ദര്‍ശനത്തിനുശേഷം രാവിലെ 11ന് പാറശാല വഴി കേരളത്തില്‍ പ്രവേശിച്ച ശ്രീരാമരഥം തിരുമല മാധവസ്വാമി ആശ്രമം, പൂജപ്പുര സരസ്വതി മണ്ഡപം, ആറ്റുകാല്‍ ഭഗവതിക്ഷേത്രം, പേട്ട കാഞ്ഞിരവിളാകം ദേവീക്ഷേത്രം ആനയറ സ്വരൂപാനന്ദ ആശ്രമം, നന്ദന്‍കോട് മഹാദേവക്ഷേത്രം, ശ്രീകട്ടച്ച ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലാണ് പരിക്രമണം പൂര്‍ത്തിയാക്കിയത്. നാളെ ശ്രീനീലകണ്ഠപുരത്തെ രാമായണകാണ്ഡങ്ങളില്‍ പരിക്രമണം നടത്തും. ശ്രീരാമലീല ആഘോഷങ്ങള്‍ നടക്കുന്ന എല്ലാകേന്ദ്രങ്ങളിലും നാളെ ശ്രീരാമപട്ടാഭിഷേകം നടക്കും.
Discussion about this post