തിരുവനന്തപുരം: സ്കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം വെള്ളൈക്കടവ് പാലത്തിനു സമീപമാണ് അപകടം നടന്നത്. ഗുരു ഗോപിനാഥ് നടന ഗ്രാമത്തില്‍ അവധിക്കാല ക്ലാസുകളില്‍ പങ്കെടുത്ത കുട്ടികളുമായി മടങ്ങിപ്പോയ ബസാണ് അപകടത്തില്‍പെട്ടത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.പരിക്കേറ്റ കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു












