ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീ സുരക്ഷ ആശങ്കാജനകമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇതിനായി കൂട്ടായ പരിശ്രമം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സര്‍ക്കാര്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അഴിമതി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെപ്പോലെ വൈവിധ്യമുള്ള രാജ്യത്ത് അഴിമതി പൂര്‍ണമായി തടയുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ അഞ്ചു വയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി സ്ത്രീ സുരക്ഷയെ വിലയിരുത്തിയത്.
Discussion about this post