ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പല്‍ അതിര്‍ത്തിയില്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് മൂന്നിന് പ്രാദേശിക അവധി അനുവദിച്ച് ജില്ലാകളക്ടര്‍ ഉത്തരവിട്ടു. മുന്‍ നിശ്ചയ പ്രകാരമുള്ള പരീക്ഷകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ജോലിക്കായി നടത്തുന്ന പരീക്ഷകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.
Discussion about this post