തേക്കടി: വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടരുതെന്ന് നിര്‍ദ്ദേശം. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് പുറത്തുനിന്നുള്ള വാഹനങ്ങള്‍ കടത്തരുതെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അതോറിറ്റി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇപ്പോള്‍ ചെക്പോസ്റ്റില്‍ നിന്ന് വാഹനങ്ങള്‍ക്ക് പ്രവേശനാനുമതിയുണ്ട്. എന്നാല്‍ നിര്‍ദ്ദേശം പ്രാവര്‍ത്തികമായാല്‍ വാഹനങ്ങള്‍ക്ക് കുമളി വരെ മാത്രമേ എത്താന്‍ കഴിയൂ.
Discussion about this post