തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി. യുടെ വടകര (ഫോണ്‍ 04962524920), കല്ലേറ്റുംകര (മാള 04802720746), മറ്റക്കര (കോട്ടയം 04812542022), കല്യാശ്ശേരി (കണ്ണൂര്‍ 04972780287), പൈനാവ് (ഇടുക്കി 04862232246), കരുനാഗപ്പള്ളി (കൊല്ലം 04762623597), പൂഞ്ഞാര്‍ (കോട്ടയം 04822209265) എന്നീ ഏഴ് മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ 2013-14 അദ്ധ്യയന വര്‍ഷത്തില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫാറവും, പ്രോസ്‌പെക്ടസും അതത് സെന്ററുകളില്‍ നിന്നും മെയ് 21 നാല് മണി വരെ 200 രൂപയ്ക്ക് ലഭിക്കും. അപേക്ഷാഫാറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റിലും (www.ihrd.ac.in)ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്രവേശനം ആഗ്രഹിക്കുന്ന പോളിടെക്‌നിക് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കണം. അപേക്ഷ മെയ് 22 നാല് മണിവരെ ബന്ധപ്പെട്ട പോളിടെക്‌നിക്കുകളില്‍ സ്വീകരിക്കും.
Discussion about this post