ന്യൂഡല്‍ഹി: ഡീസല്‍ വിലയില്‍ ലിറ്ററിന് 90 പൈസയുടെ വര്‍ധന വരുത്തി. ഡീസല്‍ വില്‍പന നഷ്ടത്തിലാണെന്നും വില കൂട്ടുമെന്നും എണ്ണക്കമ്പനികള്‍ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ വര്‍ധിപ്പിച്ച വില നിലവില്‍ വരും. ഇക്കൊല്ലം ഇത് നാലാമത്തെ തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. നഷ്ടം മറികടക്കാന്‍ എല്ലാ മാസവും 50 പൈസ വരെ വര്‍ധിപ്പിക്കാന്‍ എണ്ണകമ്പനികള്‍ക്ക് നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കേരളത്തില്‍ നികുതിയുള്‍പ്പെടെ ചേരുമ്പോള്‍ ലിറ്ററിന് ഒരു രൂപയിലധികം വര്‍ധന വരും.
Discussion about this post