തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ഭാവി പദ്ധതികള്‍ ആസുത്രണം ചെയ്യുന്നതിനുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മെയ് 20 മുതല്‍ ജൂണ്‍ 15 വരെ സംസ്ഥാനത്ത് പഠനസര്‍വ്വേ നടത്തുമെന്ന് ഫിഷറീസ്-തുറമുഖ മന്ത്രി കെ.ബാബു അറിയിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരില്‍ നിന്നും തെരഞ്ഞെടുത്ത പതിനായിരം മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുമാണ് വിവരശേഖരണം നടത്തുന്നത്. ഇതില്‍ 8,200 കുടുംബങ്ങള്‍ തീരദേശമേഖലയിലും 1,800 കുടുംബങ്ങള്‍ ഉള്‍നാടന്‍ മേഖലയിലും ഉള്‍പ്പെട്ടതാണ്. വയനാട് ഒഴികെയുള്ള 13 ജില്ലകളില്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് സര്‍വ്വേ നടത്തുന്ന കുടുംബങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്.
Discussion about this post