തിരുവനന്തപുരം: നിയമനിര്‍മ്മാണ സഭയുടെ 125-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സ്മാരക സ്റ്റാമ്പും ഏകദിന കവറും പുറത്തിറക്കാന്‍ കേന്ദ്ര തപാല്‍ വകുപ്പ് തീരുമാനിച്ചതായി സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചു.
വാര്‍ഷികത്തിന്റെ ഭാഗമായി സ്മാരക സ്റ്റാമ്പ് പുറത്തിറക്കണമെന്ന് സ്പീക്കര്‍, കേന്ദ്ര വാര്‍ത്താ വിനിമയ- ഐ.ടി. മന്ത്രി കപില്‍ സിബിലിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തപാല്‍ വകുപ്പ് സ്റ്റാമ്പും ഏകദിന കവറും പുറത്തിറക്കാന്‍ തീരുമാനിച്ചത്. വാര്‍ഷികാഘോഷ സമാപനമായ അടുത്ത ആഗസ്റ്റ് 22 ന് മുന്‍പ് സ്റ്റാമ്പും കവറും പുറത്തിറക്കും. ആഘോഷപരിപാടികള്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 23 നാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പ്രഭാഷണങ്ങള്‍, നാളത്തെ കേരളം സെമിനാര്‍, എക്‌സിബിഷന്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു വരികയാണെന്ന് സ്പീക്കര്‍ പറഞ്ഞു.
Discussion about this post