തിരുവനന്തപുരം: നിയമനിര്‍മ്മാണസഭയുടെ 125-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച്, ഒന്നാം കേരള നിയ മസഭയിലെ അംഗങ്ങളെ ആദരിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. വെളിയം ഭാര്‍ഗവന്‍ (ചടയമംഗലം), ഇ. ചന്ദ്രശേഖരന്‍ നായര്‍ (കൊട്ടാരക്കര), ആര്‍. ബാലകൃഷ്ണപിള്ള (ആര്യനാട്), മാലേത്ത് ഗോപിനാഥപിള്ള (ആറന്മുള), കെ. ആര്‍. ഗൗരി അമ്മ (ചേര്‍ത്തല), വി. ആര്‍. കൃഷ്ണയ്യര്‍ (തലശ്ശേരി), റോസമ്മ പുന്നൂസ് (ദേവികുളം-ജനറല്‍) എന്നീ ഏഴ് പേരാണ് ഒന്നാം നിയമസഭയില്‍ അംഗങ്ങളായിരുന്നവരില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളവര്‍. ഇവരുടെ വസതിയിലെത്തി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിയമസഭയുടെ ആദരം അര്‍പ്പിക്കും. 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള മറ്റ് പരിപാടികള്‍ നടന്നുവരികയാണ്.
Discussion about this post