കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും മുന്‍ കെ.പി.സി.സി. പ്രസിഡന്റുമായ കെ. കേളപ്പന്റെ സ്മരണയ്ക്കായുള്ള കേരളഗാന്ധിപുരസ്‌കാരത്തിന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അര്‍ഹനായി. 11,111 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കെ.കേളപ്പന്‍ സ്മാരകസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം. മതസൗഹാര്‍ദം, സമാധാനം, പട്ടികജാതിക്ഷേമം തുടങ്ങിയ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡെന്ന് സമിതി അറിയിച്ചു.
ആഗസ്ത് 23ന് കെ. കേളപ്പന്റെ 42-ാം ചരമവാര്‍ഷിക ദിനത്തില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സമിതി ചെയര്‍മാന്‍ എന്‍. സുബ്രഹ്മണ്യന്‍, ജനറല്‍കണ്‍വീനര്‍ സുനില്‍ മടപ്പള്ളി എന്നിവര്‍ അറിയിച്ചു.
Discussion about this post