കോഴിക്കോട്: കാലിക്കറ്റ്സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു. 27ാം തിയതി വരെയുള്ള പരീക്ഷകളാണ് മാറ്റി വെച്ചത്. എല്‍എല്‍ബി സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. ജലക്ഷാമവും വരള്‍ച്ചയും രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.












