തിരുവനന്തപുരം: മൂന്നൂ ദിവസമായി സമരത്തിലായിരുന്ന നഗരത്തിലെ കുടിവെള്ള ടാങ്കര്‍ ഉടമകളുടെ സമരം പിന്‍വലിച്ചു. ടാങ്കര്‍ ഉടമകളുമായി ജല അതോറിറ്റി ഉദ്യോഗസ്ഥരും പൊലിസും നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. വെള്ളമെടുക്കുന്ന റാമ്പുകളുടെ എണ്ണം കൂട്ടണമെന്ന ലോറി ഉടമകളുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചു. കുടിവെള്ള വിതരണം ഇന്നുതന്നെ പുന:സ്ഥാപിക്കും.
ഇന്ന് ഉച്ച മുതല്‍ നാളെ ഉച്ചവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലവിതരണം തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റിയുടെ മുന്നറിയിപ്പുള്ളതിനാല്‍ നാളെയും നഗരത്തില്‍ ജലക്ഷാമം അനുഭവപ്പെടാന്‍ തന്നെയാണ് സാധ്യത.
Discussion about this post