കൊല്ലം: കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്നു രാവിലെ 10ന് സോപാനം ഓഡിറ്റോറിയത്തില്‍ സംസ്ഥാന കമ്മിറ്റി യോഗം നടക്കും. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. പി.കെ. ഗുരുദാസന്‍ എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കും.
ഇന്റലിജന്റ്സ് ഡിജിപി ടി.പി. സെന്‍കുമാര്‍, തിരുവനന്തപുരം റേഞ്ച് ഐജി ഷേക് ദര്‍വേശ് സാഹെബ്, സിറ്റി പോലീസ് കമ്മിഷണര്‍ ദേബേഷ്കുമാര്‍ ബഹ്റ, റൂറല്‍ എസ്പി, വി.സി. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകുന്നേരം അഞ്ചിന് കലാസന്ധ്യ ഇ.എ. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
22ന് വൈകുന്നേരം നാലിന് ’ജുഡീഷറിയും പോലീസും മാധ്യമങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ജയില്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് വിഷയം അവതരിപ്പിക്കും. ജസ്റീസ് സി.എന്‍. രാമചന്ദ്രന്‍നായര്‍, മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, ഡോ. ബി.സന്ധ്യ, കെ.എം. റോയി, ആര്‍.ബി. ശ്രീകുമാര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പ്രസ്ക്ളബ് ഭാരവാഹികളായ രാജു മാത്യു, ബിജു പാപ്പച്ചന്‍ എന്നിവര്‍ പങ്കെടുക്കും.
23ന് രാവിലെ 10ന് പൂര്‍വകാല പ്രവര്‍ത്തക സംഗമം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ കെ. മുരളീധരന്‍, ജി.എസ്. ജയലാല്‍, മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ്, സ്പെഷല്‍ ബ്രാഞ്ച് എസിപി ടി.എഫ്. സേവ്യര്‍ എന്നിവര്‍ പങ്കെടുക്കും.
വൈകുന്നേരം അഞ്ചിന് പബ്ളിക് ലൈബ്രറി മേളത്തറയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഡി. ബാബുപോള്‍, തൃശൂര്‍ റേഞ്ച് ഐജി എസ്.ഗോപിനാഥ്, സിനിമാ സംവിധായകന്‍ രാജീവ് അഞ്ചല്‍, ബാബു കുഴിമറ്റം, മുരുകന്‍ കാട്ടാക്കട, ബന്യാമിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
24ന് രാവിലെ ഒന്‍പതിന് സി.കേശവന്‍ സ്മാരക ടൌണ്‍ഹാളില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനവും സ്മരണിക പ്രകാശനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രി കെ.സി. ജോസഫ്, എ.എ. അസീസ് എംഎല്‍എ, മേയര്‍ പ്രസന്ന ഏണസ്റ്, ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച സേനാംഗങ്ങളെയും കുടുംബാംഗങ്ങളെയും ആദരിക്കും. വൈകുന്നേരം നാലിന് പൊതുസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ഡി. ഉണ്ണിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എന്‍.പീതാംബരക്കുറുപ്പ് എംപി, എഡിജിപി എ. ഹേമചന്ദ്രന്‍, കൊച്ചി റേഞ്ച് ഐജി കെ. പത്മകുമാര്‍, വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ പി.ഡി. ഉണ്ണി, ജി.ആര്‍. അജിത്ത്, വി.കെ. നാരായണന്‍, എം.എ. രാമകൃഷ്ണന്‍, ടി. അബ്ദുള്ളക്കോയ സ്വാഗതസംഘം ഭാരവാഹികളായ ഷാജി മത്തായി, രാജേന്ദ്രന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.
Discussion about this post