തിരുവനന്തപുരം: ബാങ്കുകളില്‍ വായ്പ കുടിശിക വരുത്തിയവരുടെ വിവരങ്ങള്‍ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുന്നതില്‍ യാതൊരുവിധ മനുഷ്യാവകാശ ലംഘനവുമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റീസ് ജെ.ബി. കോശി.
ഭാരതീയ സ്റേറ്റ് ബാങ്കില്‍ നിന്നു വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം സ്വദേശി സക്കറിയ എന്‍. വര്‍ഗീസ് ബാങ്കിനെതിരേ മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതി തള്ളിക്കൊണ്ടാണുവിധി. കുടിശിക വരുത്തുന്നപക്ഷം ബാങ്കിനു വിവരങ്ങള്‍ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുന്നതിന് അവകാശമുണ്െടന്നും കമ്മീഷന്‍ വിലയിരുത്തി.
Discussion about this post