തിരുവനന്തപുരം: കേരള മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഗോകുല്‍ ജി നായര്‍ ( കാസര്‍കോട്) ഒന്നാം റാങ്കും അമര്‍ ബാബു (കോഴിക്കോട്) രണ്ടാം റാങ്കും ആതില എ (മലപ്പുറം) മൂന്നാം റാങ്കും നേടി. എഞ്ചിനീയറിംഗ് പ്രവേശനത്തിന് 74226 പേര്‍ക്കും മെഡിക്കല്‍ പ്രവേശനത്തിന് 51559 പേര്‍ക്കും യോഗ്യത ലഭിച്ചു. എംബിബിഎസ്, ബിഡിഎസ് ഒഴികെയുള്ള പ്രവേശന പരീക്ഷാ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച സ്‌കോറാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലസ്ടു മാര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കും കൂട്ടിച്ചേര്‍ത്തുള്ള റാങ്ക് ലിസ്റ്റ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രസിദ്ധീകരിക്കും. ഏപ്രില്‍ 21 മുതല്‍ 25 വരെ ദിവസങ്ങളില്‍ നടന്ന പ്രവേശനപരീക്ഷയുടെ ഫലപ്രഖ്യാപനമാണ് ഇന്ന് നടന്നത്. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ് തിരുവനന്തപുരത്ത് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചത്.
Discussion about this post