തിരുവനന്തപുരം: ഭാരതത്തിന്റെ ഇന്നത്തെ വളര്‍ച്ചയുടെ അടിത്തറ പാകിയത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണമായിരുന്നുവെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. വ്യാവസായികരംഗത്തും വിദ്യാഭ്യാസ രംഗത്തും നമുക്ക് മുന്നേറാനായത് ഈ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിരുന്നു. നെഹ്‌റുവിനെ ‘രാഷ്ട്രശില്പി’യായി നമ്മള്‍ വിശേഷിപ്പിക്കുന്നത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
നെഹ്‌റു ചരമദിനാചരണത്തോടനുബന്ധിച്ച് നിയമസഭാ വളപ്പിലെ നെഹ്‌റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു സ്പീക്കര്‍. കാലം കഴിയുന്തോറും നെഹ്‌റുവിന്റെ വീക്ഷണങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു. നിയമസഭാസെക്രട്ടറി പി. ഡി. ശാരംഗധരന്‍, നിയമസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post