തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് ലഭിച്ച പദവികള്‍ എസ്എന്‍ഡിപി തിരിച്ചു നല്‍കിയേക്കും. യോഗത്തിന്റെ അടിയന്തര ബോര്‍ഡ് യോഗം നാളെ ചേര്‍ത്തലയില്‍ നടക്കും. യോഗത്തില്‍ പദവികള്‍ തിരിച്ചു നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യും. സമുദായ നേതാക്കള്‍ക്കെതിരായ ആലപ്പുഴ ഡിസിസിയുടെ പ്രമേയത്തിന്റെ പശ്ചാത്തലത്തിലാണ് പദവികള്‍ തിരിച്ചു നല്‍കി പ്രതിഷേധിക്കാനുള്ള എസ്എന്‍ഡിപിയുടെ നീക്കം.
സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഡിസിസി യോഗത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സുകുമാരന്‍ നായര്‍ ഗുമസ്തപ്പണി ചെയ്തിരുന്ന കാലത്തും വെള്ളാപ്പള്ളി നടേശന്‍ കള്ള്കച്ചവടം നടത്തിയിരുന്ന കാലത്തും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മന്ത്രിയായിരുന്നെന്ന് ഓര്‍മ്മിക്കണമെന്നും പ്രമേയത്തില്‍ പറഞ്ഞിരുന്നു.
Discussion about this post