തിരുവനന്തപുരം: സ്കൂള്‍ ബസുകള്‍ക്ക് വേഗപ്പൂട്ട് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ്. ഇതിനു പുറമേ സ്കൂള്‍ ബസുകളുടെ ഡ്രൈവര്‍മാര്‍ക്കും വേണ്ട യോഗ്യതകളും വകുപ്പ് പുറത്തിറക്കി. പരമാവധി വേഗം 40 കിലോമീറ്ററായി നിശ്ചയിക്കണം. ഡ്രൈവര്‍മാര്‍ക്ക് പത്തു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അനിവാര്യമാക്കിയിട്ടുണ്ട്. മദ്യപിച്ചോ അലക്ഷ്യമായി വാഹനമോടിച്ചോ നടപടികള്‍ നേരിട്ടുള്ള വ്യക്തിയെ ഡ്രൈവറായി നിയമിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്വകാര്യ വാഹനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും മോട്ടോര്‍ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു. 15 ദിവസങ്ങളടങ്ങിയ നിര്‍ദേശങ്ങള്‍ സ്കൂള്‍ തുറക്കുന്ന ദിവസം പ്രാബല്യത്തില്‍ വരും.
Discussion about this post