കൊച്ചി: കോഴവിവാദത്തില്‍ ശ്രീശാന്ത് തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് മാതാപിതാക്കള്‍. കൊച്ചിയിലെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്ഛനും അമ്മയും. സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ആരോടും പരിഭവവുമില്ല. ക്രിക്കറ്റിനെ സ്നേഹിച്ച കളിക്കാരനായിരുന്നു ശ്രീശാന്ത്. കളിക്കളത്തില്‍ ചെറിയ കുസൃതികള്‍ കാണിക്കുമായിരുന്നെങ്കിലും മലയാളികള്‍ അവനെ ഏറെ സ്നേഹിച്ചിരുന്നുവെന്നും അമ്മ സാവിത്രിദേവി പറഞ്ഞു. കേസില്‍ ശ്രീശാന്തിന് ഉടന്‍ ജാമ്യം ലഭിക്കുമെന്നാണ് കരുതുന്നത്. മാധ്യമങ്ങളുടെ എല്ലാവിധ പിന്തുണയും ശ്രീയ്ക്കുണ്ട്. രാജ്യത്തെ നീതിന്യായ വ്യസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അമ്മ സാവിത്രി ദേവി പറഞ്ഞു.
Discussion about this post