തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കണ്ടുവരുന്ന പകര്‍ച്ചപ്പനിക്കെതിരെയുളള പ്രതിരോധ ഔഷധം എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളിലും ആശുപത്രികളിലും സൗജന്യമായി ലഭ്യമാണെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.പി. ബീന അറിയിച്ചു. പ്രതിരോധ മെഡിക്കല്‍ ക്യാമ്പുകള്‍ വഴിയും പ്രതിരോധ ഹോമിയോ ഔഷധം വിതരണം ചെയ്യും. പ്രതിരോധ മെഡിക്കല്‍ ക്യാമ്പ്, ജനറല്‍ മെഡിക്കല്‍ ക്യാമ്പ് എന്നിവ നടത്താന്‍ താല്‍പ്പര്യമുളളവര്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിരങ്ങള്‍ക്ക് 0471 2474266.
Discussion about this post