തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് ഈ മാസം 10ന് രണ്ടു തടവുകാര്‍ രക്ഷപ്പെടാനിടയായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ആഭ്യന്തര വിജിലന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍.രാധാകൃഷ്ണന്‍, സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍, ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് എന്നിവരുള്‍പ്പെട്ട ഉന്നതതല സമിതിയെ നിയോഗിച്ചു.
സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷാ സാഹചര്യങ്ങള്‍ പൊതുവില്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങളും സമിതി നല്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്ന് ആഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ടും നല്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post