കോട്ടയം: സോളാര്‍ പാനല്‍ തട്ടിപ്പ് അന്വേഷിക്കുന്ന പോലീസ് സംഘത്തെ മാറ്റില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണ സംഘത്തെ ഭിന്നിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനു പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ട്. എന്നാല്‍ എന്തു വന്നാലും അന്വേഷണ സംഘത്തെ മാറ്റില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ കാലത്തും നിര്‍ണായക സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് അന്വേഷണ സംഘത്തിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ അവരുടെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Discussion about this post