പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ്. നായരുടെ റിമാന്‍ഡ് ജൂലൈ ഒന്നു വരെ നീട്ടി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സരിതയെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇന്നുരാവിലെയാണ് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി. കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സരിതയെ കോടതിയില്‍ ഹാജരാക്കിയത്. സരിത എത്തിയ ഉടന്‍തന്നെ കേസ് പരിഗണിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞില്ല. തുടര്‍ന്ന് ഇവരെ ജൂലൈ ഒന്നു വരെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടു. അതേസമയം സരിതയെ അമ്പലപ്പുഴ പോലീസ് ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കോടതി പരിഗണിക്കും. അനുവദിച്ചാല്‍ ഇന്നു തന്നെ ഇവരെ അങ്കമാലി അമ്പലപ്പുഴ പോലീസിന് കൈമാറും. അതിനിടെ സരിതയുടെ അഭിഭാഷകന്‍ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നുണ്ട്. സരിതയ്ക്കെതിരേ നിലവില്‍ പതിനഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പല പോലീസ് സ്റ്റേഷനുകളിലായാണ് കേസുകള്‍. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും ചോദ്യം ചെയ്തേക്കും.
Discussion about this post