ന്യൂഡല്‍ഹി: തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ വധിച്ച കേസ് സിബിഐക്കു കൈമാറിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസന്വേഷണം സിബിഐക്കു ഹൈക്കോടതി വിട്ടാല്‍ പിന്നെ സംസ്‌ഥാനം എതിര്‍ക്കേണ്ട കാര്യമില്ല. സംസ്‌ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണോ സുപ്രീംകോടതിയെ സമീപിച്ചതെന്നും കോടതി ചോദിച്ചു.
2008ലാണ് ഫസല്‍ വധക്കേസ് സിബിഐക്ക് കൈമാറിയത്. 2006 ഒക്‌ടോബറിലാണ് ഫസല്‍ കൊല്ലപ്പെട്ടത്. കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകരെ അറസ്‌റ്റു ചെയ്‌തിട്ടുണ്ടെന്നും പൊലീസ് ശരിയായ ദിശയിലാണ് അന്വേഷണം നടത്തുന്നതെന്നും ഈ സാഹചര്യത്തില്‍ സിബിഐയെ ഏല്‍പ്പിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സംസ്‌ഥാന സര്‍ക്കാരിന്റെ വാദം. പൊലീസ് അന്വേഷണത്തില്‍ അവിശ്വാസം പ്രകടിപ്പിച്ചു ഫസലിന്റെ ഭാര്യയാണ് സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post