Wednesday, February 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സോളാര്‍ വിവാദം: പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് എഴുതിച്ചേത്തത് പരിശോധിക്കുമെന്ന് തിരുവഞ്ചൂര്‍

by Punnyabhumi Desk
Jul 1, 2013, 12:43 pm IST
in കേരളം

തിരുവനന്തപുരം: സോളാര്‍ വിവാദ കേസില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് എഴുതി ചേര്‍ത്തത് ഗൌരവപൂര്‍വമാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ കുടുക്കാന്‍ ഇത്രത്തോളം പോകുന്നത് എന്ന് അന്വേഷിക്കും. പരാതിയില്‍ ആരാണ് തിരുത്തല്‍ വരുത്തിയതെന്നും കണ്െടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ വിവാദത്തില്‍ കോന്നി അട്ടപ്പാക്കല്‍ മല്ലേലില്‍ ശ്രീധരന്‍ നായര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രിയോടും സംസാരിച്ചതായി പിന്നീട് എഴുതിച്ചേര്‍ത്തിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താന്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചതായി പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍ നായരും പറഞ്ഞിരുന്നു. പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് എഴുതി ചേര്‍ത്തിരിക്കുന്ന് ഭാഗം ഇപ്രകാരമാണ്.- കിന്‍ഫ്ര പാര്‍ക്കില്‍ സൌരോര്‍ജ പ്ളാന്റ് സ്ഥാപിക്കാനുള്ള സ്ഥലസൌകര്യങ്ങള്‍ കാണിച്ചുതരികയും ആയതിന്റെ പ്ളാനും സ്കെച്ചും തരികയും തുടര്‍ന്നു കേരള മുഖ്യമന്ത്രിയുടെ ഓഫിസില്‍ കൊണ്ടുപോയി ‘മുഖ്യമന്ത്രിയോടും’ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പ്ളാന്റ് തുടങ്ങാനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാക്കിത്തരാം എന്നു പ്രതികള്‍ എന്നോടു വാഗ്ദാനം ചെയ്തിട്ടുള്ളതും ആണ്. ഇതില്‍ ‘മുഖ്യമന്ത്രിയുടെ ഓഫിസില്‍ കൊണ്ടുപോയി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും എന്ന വാക്യത്തില്‍ ‘മുഖ്യമന്ത്രിയോടും’ എന്നതു പിന്നീട്, വരികള്‍ക്കു മുകളിലായി എഴുതി ചേര്‍ത്തിരിക്കുകയാണ് എന്നാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ കയ്യക്ഷരത്തിലും വ്യത്യാസമുണ്ടെന്ന് പോലീസ് പറയുന്നു. ഇതോടെയാണ് കേസില്‍ മുഖ്യമന്ത്രിയെയും കുടുക്കാന്‍ ആരോ മനഃപ്പൂര്‍വം ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് സംശയമുയര്‍ന്നിരിക്കുന്നത്. അതേസമയം സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യണോ എന്ന കാര്യം പ്രത്യേക അന്വേഷണ സംഘം തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അന്വേഷണ സംഘം ഇതുവരെ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. ഒച്ചപ്പാട് കേട്ട് എന്തെങ്കിലും തരത്തിലുള്ള അന്വേഷണത്തിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies