ന്യൂഡല്‍ഹി: ആലുവ മണപ്പുറത്തെ കെടിഡിസി ഹോട്ടല്‍ പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിടം നിര്‍മ്മിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജസ്റിസ് ജി.എസ്.സിംഗ്വിയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഉത്തരവിട്ടത്. എന്‍വയേണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് വിധി. പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാണെന്ന വ്യവസ്ഥയും പുഴയുടെ തീരങ്ങളില്‍ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിര്‍മ്മാണം പാടില്ലെന്ന ചട്ടവും കെടിഡിസി ലംഘിച്ചുവെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. നേരത്തെ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പരിസ്ഥിതി സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post