ഭുവനേശ്വര്‍: ഒറീസയിലെ മാല്‍ക്കങ്കരി ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ സ്‌കൂള്‍ കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ത്തു. 40 പേരടങ്ങുന്ന മാവോയിസ്‌റ്റ് സംഘമാണ് ആക്രമണം നടത്തിയത്. സ്‌ഫോടനം ഉണ്ടാകുമ്പോള്‍ ആരും സ്‌കൂളിനകത്ത് ഉണ്ടായിരുന്നില്ല. മാവോയിസ്‌റ്റ് നേതാവ് ആസാദ് പൊലീസ് വെടിവയ്‌പില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്നു മുതല്‍ മാവോയിസ്‌റ്റുകള്‍ 48 മണിക്കൂര്‍ രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.












