കോതമംഗലം: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ കോതമംഗലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകള്‍ കേന്ദ്രീകരിച്ചു വ്യാപക റെയ്‌ഡ്.
കോതമംഗലം നെല്ലിക്കുഴി മേഖല കേന്ദ്രീകരിച്ചാണ് പ്രധാനമായും റെയ്‌ഡ് നടന്നത്. സുപ്രധാന രേഖകളും സിഡികളും പൊലീസ് കണ്ടെടുത്തു. രാജ്യദ്രോഹകുറ്റം വരെ ചുമത്താവുന്ന തരത്തിലുള്ള രേഖകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. കൈപ്പത്തി വെട്ടിയ സംഭവം ആസൂത്രണം ചെയ്‌തത് നെല്ലിക്കുഴിയിലാണെന്നും പ്രതികളില്‍ പലരും നെല്ലിക്കുഴി സ്വദേശികളാണെന്നും വിവരം കിട്ടിയതിന്റെ അടിസ്‌ഥാനത്തിലാണ് ഇന്നലെ രാവിലെ 9.30 മുതല്‍ റെയഡ്‌തുടങ്ങിയത്. ആലുവ റൂറല്‍ എസ്‌പിയുടെ കീഴിലുള്ള എസ്‌ഐമാരുടെ നേതൃത്വത്തിലാണു റെയ്‌ഡ്.
പോപ്പുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറിയുടെ ആലുവ കുന്നത്തേരിയിലെ വീട്ടില്‍ പൊലീസ് റെയ്‌ഡ് നടത്തി. സുപ്രധാന രേഖകള്‍ കണ്ടെടുത്തതായാണു സൂചന.രാജ്യ ദ്രോഹസ്വഭാവമുള്ള ലഘുലേഖകള്‍ വീട്ടില്‍ നിന്ന് ലഭിച്ചതായാണ് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് കേസെടുത്തേക്കുമെന്നും സൂചനയുണ് ട്. ജോസഫിനെതിരായ ആക്രമണം അന്വേഷിക്കുന്ന പോലീസ് സംഘത്തിന് വിവരങ്ങള്‍ കൈമാറിയിട്ടുണ് ട്. അതേസമയം, ജില്ലയില്‍ നിന്ന് 45 ഓളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഒളിവില്‍ പോയിരിക്കുകയാണെന്നു പൊലീസ് അറിയിച്ചു.
ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസ് അന്വേഷിക്കുന്ന കോതമംഗലം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഫെയ്‌മസ് വര്‍ഗ്ഗീസിന് വധ ഭീഷണി. ഫോണില്‍ ഭീഷണി മുഴക്കിയത് പോപ്പുലര്‍ ഫ്രണ് ട് എറണാകുളം ജില്ലാക്കമ്മിറ്റി അംഗം റഷീദാണെന്ന് പോലീസ് കണ് ടെത്തിയിട്ടുണ് ട്. പോലീസ് ഇനിയും വീട്ടില്‍ക്കയറിയാല്‍ പ്രത്യാഘാതം അനുഭവിക്കേണ് ടി വരുമെന്നായിരുന്നു ഭീഷണി. അധ്യാപകന്റെ കൈവെട്ടിയ കേസില്‍ പൊലീസ് തിരയുന്നയാളാണ് റഷീദ്. ഇയാള്‍ക്കെതിരെ കേസെടുത്തു. കൈപ്പത്തി വെട്ടിയ സംഭവത്തെ തുടര്‍ന്ന് റഷീദിന്റേതടക്കമുള്ളവരുടെ വീടുകളില്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു.
ടി.ജെ. ജോസഫിനെ ആക്രമിച്ച് കൈവെട്ടിയ കേസില്‍ അറസ്റ്റിലായ 2 പ്രതികളെ മൂവാറ്റുപുഴ മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്‌തു. കോതമംഗലം ചെറുവട്ടൂര്‍ സ്വദേശി ജാഫര്‍, കാലടി സ്വദേശി അഷ്‌റഫ് എന്നിവരാണ് റിമാന്‍ഡിലായത്. കേസില്‍ ആകെ 8 പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇനി ആറ് പേരെ പിടികിട്ടാനുണ് ടെന്ന് കോടതിയില്‍ പോലീസ് ഹാജരാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായും ജോസഫിനെ വധിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് കോടതിയെ അറിയിച്ചു. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോസഫ് ന്യൂമാന്‍ കേളേജിലെ ഇന്റേണല്‍ പരീക്ഷക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ് ടായതാണ് വധശ്രമത്തിന് കാരണമെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. എന്നാല്‍ പോപ്പുലര്‍ ഫ്രണ് ടുമായി പ്രതികള്‍ക്കുള്ള ബന്ധം പോലീസ് പരാമര്‍ശിച്ചില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം 20 ലധികം പേര്‍ പിടിയിലാട്ടുണ് ടെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവരെല്ലാം എന്‍.ഡി.എഫിന്റെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ് ട് പ്രവര്‍ത്തകരാണ്. പ്രതികള്‍ മുന്‍പും കൃത്യത്തിന് ശ്രമിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.
Discussion about this post