ശബരിമല: ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര വലിയവീട്ടില്‍ എം.ബിജുകുമാര്‍ (41) ആണ് ഇന്ന് പുലര്‍ച്ചെ 4 മണിക്ക് സന്നിധാനം ഗവ.ആശുപത്രിയില്‍ മരിച്ചത്. ശബരീപീഠത്തില്‍ നിന്നും മരക്കൂട്ടത്തേക്കുള്ള യാത്രാമദ്ധ്യേ കുഴഞ്ഞുവീണ ഇയാളെ സന്നിധാനത്തെ സഹാസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുറേ വര്‍ഷം വിദേശത്തായിരുന്നു. സംസ്കാരം ഭാര്യവീടായ മുരുക്കുംപുഴ കോട്ടറക്കരി ‘ധന്യ’ യില്‍ ഇന്ന് നടക്കും. ബീനയാണ് ഭാര്യ.
Discussion about this post