തിരുവനന്തപുരം: ദേശീയ പാത വികസനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വീണ്ടും സര്‍വകക്ഷിയോഗം വിളിക്കുമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി തോമസ് ഐസക്.നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്തെ റോഡു വികസന പദ്ധതിയുടെ കരട് തയാറായതായും മന്ത്രി അറിയിച്ചു. ചില ചെറു ഗ്രൂപ്പുകള്‍ റോഡു വികനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഇതിനെ ഫലപ്രദമായി നേരിടാന്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും മുന്‍കൈ എടുക്കണമെന്നുംമന്ത്രി അഭ്യര്‍ഥിച്ചു.
കോട്ടയം ഫൂട്ട് ഓവര്‍ബ്രിഡ്‌ജിന് അടിയന്തിരമായി അനുമതി നല്‍കുമെന്നും കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പ് ഇവിടേക്കുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും ഐസക് വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.കേരളത്തിലെ റോഡുകളില്‍ 20,000 ത്തോളം കുഴികള്‍ ഇനിയും അടയ്‌ക്കാനുണെ്‌ടന്നു മന്ത്രി പറഞ്ഞു.നവംബര്‍ മാസത്തോടെ റോഡുകള്‍ കുഴി രഹിതമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഐസക് പറഞ്ഞു. 60,000 കുഴികള്‍ ഇതിനകം അടച്ചു കഴിഞ്ഞു. മഴക്കാലത്തെ കുഴി അടയ്‌ക്കല്‍ തട്ടിപ്പാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ശരിയല്ല. പൊതുമരാമത്തു വകുപ്പിനെ അടച്ചാക്ഷേപിക്കുന്ന സമീപനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
Discussion about this post