തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിനെ സിപിഎമ്മും പിണറായി വിജയനും നിയമപരമായി തന്നെയാണു നേരിടുന്നതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം വി.വി.ദക്ഷിണാമൂര്‍ത്തി. കേസ് നിയമത്തിന്റെ വഴിയിലൂടെ പോകണമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ അഭിപ്രായപ്പെട്ടതിന്റെ പശ്‌ചാത്തലത്തില്‍ പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച വിശദമായ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ലാവ്‌ലിന്‍ നിയമത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും വഴി എന്ന ലേഖനത്തില്‍ ഒരിടത്തും സി.കെ.ചന്ദ്രപ്പന്റെ പേരു നേരിട്ടു പരാമര്‍ശിച്ചിട്ടില്ല. സിപിഎം നിയമപരമായ ഒരു പരിശോധനയ്‌ക്കും എതിരു നിന്നിട്ടില്ല. പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്‌തതു തെറ്റല്ലെന്നും ലേഖനത്തില്‍ വി.വി.ദക്ഷിണാമൂര്‍ത്തി ചൂണ്ടിക്കാട്ടി. അതേസമയം, ലാവ്‌ലിന്‍ കേസിനെ പറ്റി പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞില്ലെന്നും ഇനി വിവാദങ്ങള്‍ക്കില്ലെന്നും സി.കെ.ചന്ദ്രപ്പന്‍ പറഞ്ഞു. വി.വി.ദക്ഷിണാമൂര്‍ത്തിയുടെ ലേഖനം താന്‍ വായിച്ചില്ലെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
Discussion about this post