തിരുവനന്തപുരം: എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധ സമരം വിജയിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ തന്നെയാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെയാണ് മുഖ്യമന്ത്രി സമരത്തെ നേരിടാന്‍ കേന്ദ്രസേനയെ വിളിച്ചത്. ഇത് ദൌര്‍ഭാഗ്യകരമാണ്. യുഡിഎഫില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടു. സമരത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയത് സര്‍ക്കാരാണ്. കോടതിയില്‍ ഒരിക്കലും നിലനില്‍ക്കുകയില്ലാത്ത ഉത്തരവുകളാണ് പോലീസ് ഇറക്കിയിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.













Discussion about this post