തിരുവനന്തപുരം: അതിക്രമമുണ്ടായാല്‍ മാത്രമേ എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് സമരത്തിനെതിരെ നടപടിയെടുക്കൂ എന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സംയമനത്തോടെ പോലീസ് സമരത്തെ നേരിടും. ഗവണ്‍മെന്‍റിന് സമാധാനം പാലിക്കണമെന്ന ആഗ്രഹം മാത്രമേയുള്ളൂ, അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റു മന്ത്രിമാരും രാവിലെ ഏഴു മണിക്കുള്ളില്‍ തന്നെ സെക്രട്ടറിയേറ്റില്‍ എത്തി. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് മന്ത്രിമാര്‍ക്ക് ഏര്‍പ്പെടുത്തിയത്.













Discussion about this post