തിരുവനന്തപുരം: എല്‍ഡിഎഫ് നേതൃത്വത്തില്‍ നടക്കുന്ന ഉപരോധ സമരത്തിനെതിരെ പോലീസ് കേസെടുത്തു. വിഎസിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. വിഎസ് ഉള്‍പ്പെടെ പതിനായിരം പേര്‍ക്കെതിരെയാണ് കേസ്. കന്‍റോണ്‍മെന്‍റ് പോലീസാണ് കേസെടുത്തത്. ഇന്ന് രാവിലെ തുടങ്ങിയ ഉപരോധം അനന്തപുരിയെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കി. രാവിലെ ഉപരോധസമരം തുടങ്ങുന്നതിന് മുമ്പ് സെക്രട്ടറിയേറ്റില്‍ പ്രവേശിച്ച മന്ത്രിമാരെ പുറത്തിറങ്ങാന്‍ പോലും സമ്മതിക്കാതെയാണ് നാല് ഗേറ്റുകളും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്.













Discussion about this post