തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് അവധി നല്‍കുക. സെക്രട്ടറിയേറ്റിന്റെ ഉപരോധ സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് സെക്രട്ടറിയേറ്റിന് അവധി നല്‍കാന്‍ തീരുമാനിച്ചത്. രണ്ടു ദിവസത്തെ അവധി നല്‍കിയാല്‍ സമരത്തിന് മൂര്‍ച്ഛ കുറയുമെന്നും ഈ സമയം ചര്‍ച്ചയ്ക്ക് വഴി തെളിയുമെന്നും യുഡിഎഫ് നേതൃത്വം കരുതുന്നുണ്ട്. സ്വാതന്ത്ര്യദിന പരേഡിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനും അവധി സഹായകമാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.













Discussion about this post