തിരുവനന്തപുരം: സോളാര്‍തട്ടിപ്പു കേസില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ജുഡീഷല്‍ അന്വേഷണം മുന്‍തീരുമാന പ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജുഡീഷല്‍ അന്വേഷണം അടക്കം ഏത് അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാണെന്ന് നിയമസഭയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പോലീസ് അന്വേഷണം നടക്കുന്നതിനാലാണ് പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമുള്ള ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കാതിരുന്നത്. ഇന്ന് പോലീസ് അന്വേഷണം പൂര്‍ത്തിയായി. അതുകൊണ്ടാണ് ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സമാധാനപരമായി സമരം നടത്തിയതിനു പ്രതിപക്ഷത്തോടു പ്രത്യേക നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷം സെക്രട്ടറിയേറ്റിനു മുന്നില്‍ വിളിച്ചു കൂട്ടിയ സമരത്തിന്റെ വിജയമാണെന്ന് അന്വേഷണത്തെ വിലയിരുത്താന്‍ ആവില്ല. എന്നാല്‍ അവരുടെ വിജയമാണെന്ന് പറയുന്നതിനെ എതിര്‍ക്കില്ലന്നും അദ്ദേഹം പറഞ്ഞു.
Discussion about this post