തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച പ്രഖ്യാപിച്ചതിനു പിന്നാലെ ഇതിനുള്ള നപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിനായി ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തയക്കും. ഇതുമായി ബന്ധപ്പെട്ടുള്ള ഭരണപരമായ നടപടികള്‍ കാലതാമസമില്ലാതെ ആരംഭിക്കും. സോളാര്‍ തട്ടിപ്പു കേസില്‍ ഏതു തരത്തിലുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് സര്‍ക്കാരിന്റെ വേഗത്തിലുള്ള നീക്കങ്ങള്‍. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന പരിഗണനാ വിഷയങ്ങള്‍ നിശ്ചയിക്കാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നിയോഗിച്ചു. അതിനായി ആഭ്യന്തര മന്ത്രി പ്രതിപക്ഷ നേതാക്കളുമായി ആശയ വിനിമയം നടത്തും.













Discussion about this post