Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഈ സമരം എന്തിനായിരുന്നു ?

by Punnyabhumi Desk
Aug 14, 2013, 02:35 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജിവയ്പ്പിച്ചേ അടങ്ങൂ എന്നുപറഞ്ഞുകൊണ്ട് സി.പി.എം നേതൃത്തിലുള്ള ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധസമരം 24മണിക്കൂര്‍ പിന്നിട്ടതോടെ പിന്‍വലിക്കുകയായിരുന്നു. തലസ്ഥാന വാസികളെ ഈ ഉപരോധസമരം ഒട്ടൊന്നുമല്ല ക്ലേശത്തിലാഴ്ത്തിയത്. എന്തിന്റെപേരിലായാലും സമരം അവസാനിപ്പിച്ചത് അവര്‍ക്ക് ആശ്വാസമാണ്. എന്നാല്‍ സമരം അവസാനിച്ചെങ്കിലും ഒട്ടേറെചോദ്യങ്ങള്‍ക്ക് ഇപ്പോഴും മറുപടി ഇല്ല. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന്റെപേരിലാണ് ഉപരോധസമരം പിന്‍വലിക്കുന്നതെന്നാണ് സി.പി.എമ്മിന്റെ അമരക്കാരന്‍ പിണറായി വിജയന്‍ സമരസഖാക്കളെ അഭിസംബോധനചെയ്തുകൊണ്ട് പറഞ്ഞത്.

editorial-1-pbയു.ഡി.എഫും. എല്‍.ഡി.എഫും ചേര്‍ന്നു തയ്യാറാക്കിയ ഒരു തിരക്കഥയുടെ ക്ലൈമാക്‌സായിരുന്നു സമരത്തില്‍നിന്നുള്ള പിന്‍മാറ്റം. ജനകീയസമരം എന്ന് പറഞ്ഞുതുടങ്ങിയ ഈ സമരം യഥാര്‍ത്ഥത്തില്‍ ജനങ്ങളെ പറ്റിച്ച സമരമായിപ്പോയി. പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ പതിനായിരക്കണക്കിന് സമരഭടന്മാരെ കബളിപ്പിക്കുകയാണ് സി.പി.എം ചെയ്തത്. ആവേശത്തിന്റെ അത്യുച്ചകോടിയില്‍നിന്ന് ഒരു ബലൂണ്‍ പൊട്ടുന്നപോലെയാണ് സമരം അവസാനിച്ചത്. സി.പി.എം എന്ന കേഡര്‍പാര്‍ട്ടിയുടെ തീരുമാനം ചോദ്യംചെയ്യാന്‍ കഴിയാത്തതുകൊണ്ട് സഖാക്കള്‍ പായും ചുരുട്ടി പിരിഞ്ഞുപോയെന്നേയുള്ളൂ.  ഉമ്മന്‍ചാണ്ടിയെ അധികാരത്തില്‍നിന്ന് ഇറക്കാന്‍ കാസര്‍ഗോഡ് നിന്നുമുതല്‍ എത്തിയ സഖാക്കള്‍ നിരാശയോടെയാണ് മടങ്ങിയത്. സമരം അവസാനിപ്പിക്കുന്നതിന് പിന്നിലെ കൂടുതല്‍ അണിയറക്കഥകള്‍ പാട്ടാകുന്നതോടെ സി.പി.എമ്മിനുള്ളില്‍ അത് വന്‍ ചര്‍ച്ചയ്ക്കുവഴിവയ്ക്കുമെന്നുറപ്പാണ്.

ചില കേസുകള്‍ എടുത്തിട്ടുകൊണ്ടാണ് സി.പി.എമ്മിനെ യു.ഡി.എഫ്‌നേതൃത്വം സമ്മര്‍ദ്ദത്തിലാഴ്ത്തിയത്. ലാവ്‌ലിനും, ടി.പി.ചന്ദ്രശേഖരന്‍വധക്കേസുമൊക്കെ ഈ പട്ടികയില്‍വരും. ഈ രണ്ടു കേസുകളിലും സി.പി.എമ്മിനെ കുരുക്കാനുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് സമരം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ഒരുക്കിയത്. മാത്രമല്ല പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിക്കൊണ്ട് എത്രദിവസം സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ കഴിയുമെന്നകാര്യത്തിലും സംശയം സി.പി.എം നേതൃത്വത്തിനുണ്ടായി. സെക്രട്ടേറിയറ്റിന്റെ നാലുഗേറ്റുകളും ഉപരോധിച്ചുകൊണ്ടു ഒരു ഈച്ചയെപ്പോലും കടക്കാന്‍ അനുവദിക്കില്ല എന്നുപറഞ്ഞുകൊണ്ടാണ് സമരം തുടങ്ങിയത്. എന്നാല്‍ മൂന്നുഗേറ്റുകളെ ഉപരോധിക്കാന്‍ കഴിഞ്ഞുള്ളൂ. കന്റോണ്‍മെന്റ്  ഗേറ്റിലൂടെ മന്ത്രിമാര്‍പോയി മന്ത്രിസഭായോഗം കൂടുകയും ജീവനക്കാര്‍ കടന്നുപോകുകയും ചെയ്തു. ആ ഗേറ്റിലേക്കുപോകുന്ന മാര്‍ഗ്ഗമായ ബേക്കറിജംഗ്ഷനില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. ചില്ലറ സംഘര്‍ഷം അവിടെയുണ്ടായെങ്കിലും പോലീസ് വലയം ഭേദിക്കാന്‍ പ്രവര്‍ത്തകര്‍ക്കായില്ല.

യു.ഡി.എഫ്.സര്‍ക്കാര്‍ അധികാരേേമറ്റശേഷം സി.പി.എം നേതൃത്വത്തില്‍ നടത്തിയ എല്ലാ സമരങ്ങളും പൊളിഞ്ഞിരുന്നു. വളരെവലിയ ആസൂത്രണത്തിനും സംഘാടനത്തിനുശേഷം ആരംഭിച്ച ഉപരോധസമരം പൊളിഞ്ഞാല്‍ അത് സി.പി.എം എന്ന പ്രസ്ഥാനത്തിന്റെ കേഡര്‍ സ്വഭാവത്തെത്തന്നെ ചോദ്യം ചെയ്യും. കേരളത്തിന്റെ ചരിത്രത്തില്‍ ഇതിനുമുമ്പ് ഒരിക്കലും ഇതുപോലൊരു സമരം ഉണ്ടായിട്ടില്ല. എന്നാല്‍ കേന്ദ്രസേനയെയും അര്‍ദ്ധസൈനികവിഭാഗങ്ങളെയും രംഗത്തിറക്കിക്കൊണ്ട്, സമാധാനലംഘനമുണ്ടായാല്‍ സമരത്തെ അതിശക്തിമായി നേരിടുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സമരം മുന്നോട്ടുപോയാല്‍ ചിലപ്പോള്‍ വിചാരിക്കാത്ത തലങ്ങളിലേക്ക് കാര്യങ്ങള്‍ എത്തുകയും നിയന്ത്രണം കൈവിട്ടുപോകുകയും ചെയ്‌തേക്കാം എന്ന ഒരു തിരിച്ചറിവുകൂടി സി.പി.എം നേതൃത്വത്തിന് സമരം അവസാനിപ്പിക്കുന്നതിന് പ്രേരകമായിത്തീര്‍ന്നിട്ടുണ്ട്.

ഉപരോധസമരത്തിന്റെ പേരില്‍ തിരുവനന്തപുരം നഗരപരിധിയിലുള്ള വിദ്യാലയങ്ങള്‍ക്ക് രണ്ടുദിവസം അവധിനല്‍കിക്കൊണ്ട് വിദ്യാര്‍ത്ഥികളുടെ പഠനംമുടക്കി. അര്‍ദ്ധസൈനികവിഭാഗങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയ യൂണിവേഴ്‌സിറ്റി കോളേജ്, സംസ്‌കൃതകോളേജ്, എസ്.എം.വി.ഹയര്‍സെക്കന്ററി സ്‌കൂള്‍, മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങള്‍ വെള്ളിയാഴ്ചമാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങൂ. സമരത്തിന്റെ പേരില്‍ രണ്ടുദിവസം സെക്രട്ടേറിയേറ്റിനു അവധിയും നല്‍കി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. സമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇന്ന് അവധിപിന്‍വലിച്ചുകൊണ്ട് സെക്രട്ടേറിയറ്റിന് പ്രവര്‍ത്തിദിനമാക്കാമായിരുന്നു. അതുമുണ്ടായില്ല. സമരത്തിന്റെപേരില്‍ തലസ്ഥാനവാസികള്‍ മാത്രമല്ല ബുദ്ധിമുട്ടിയത്. ഇവിടത്തെ പ്രശസ്തമായ ആതുരാലയങ്ങളില്‍ എത്തിയ സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍നിന്ന് എത്തിയവര്‍ സഹിച്ച ബുദ്ധിമുട്ടിന് കണക്കില്ല.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെങ്കില്‍ എന്തുകൊണ്ട് അതിനുവേണ്ടി ഇത്രയുംനാള്‍ കാത്തു എന്നതിനു ജനങ്ങളോട് ഉത്തരംപറയാന്‍ ഉമ്മന്‍ചാണ്ടി ബാദ്ധ്യസ്ഥനാണ്. അതിനുപറയുന്ന കാരണം സോളാര്‍കേസില്‍ കുറ്റപത്രം നല്‍കാവുന്ന സ്ഥിതിയിലെത്തിയതുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നാണ്. ഇതൊക്കെ വിശ്വസിക്കാന്‍ വിഡ്ഢികളല്ല കേരളീയര്‍. അതുപോലെതന്നെ ഉമ്മന്‍ചാണ്ടിയെ രാജി വയ്പ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ എന്തേ സമരം പാതിവഴിയില്‍ ഉപേക്ഷിച്ചുപോയി? ജനാധിപത്യത്തിന്റെ അന്ത:സത്തയെയാണ് ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ഒത്തുകളിയിലൂടെ തകര്‍ത്തത്. സമരത്തിന്റെ പേരില്‍ സി.പി.എം കോടികളാണ് പിരിച്ചെടുത്തത്. മറ്റൊരു ബക്കറ്റ്പിരിവുപോലെ ഇതും കണക്കില്‍പെടാത്തപണമായി പാര്‍ട്ടിഫണ്ടില്‍ മുതല്‍ക്കൂട്ടാം. ചുരുക്കത്തില്‍ കൂട്ടിയും കിഴിച്ചുംനോക്കിയാല്‍ ജനങ്ങള്‍ക്ക് ഒന്നേ ചോദിക്കാനുള്ളൂ: എന്തിനായിരുന്നു ഈ സമരം?

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies