തിരുവനന്തപുരം: സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മൃഗസംരക്ഷണ രംഗത്ത് മികച്ച സേവനം കാഴ്ചവച്ച ലൈവ്സ്റോക്ക് ഇന്‍സ്പെക്ടര്‍ക്ക് നല്‍കുന്ന 2011 വര്‍ഷത്തെ അവാര്‍ഡിന് കോട്ടയം മണര്‍കാട് മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ ലൈവ് സ്റോക്ക് ഇന്‍സ്പെക്ടറായ എ.കെ. ബിജുവിനെ തെരഞ്ഞെടുത്തതായി കൃഷിമന്ത്രി കെ.പി. മോഹനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മികച്ച പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കുള്ള അവാര്‍ഡിനു മുന്‍ കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. ശിവപ്രസാദ് ഒന്നാം സ്ഥാനത്തിനും മുന്‍ വയനാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. വിക്രമന്‍ രണ്ടാം സ്ഥാനത്തിനും കൊല്ലം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.ഒ. ഹേമലത മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.
മറ്റ് അവാര്‍ഡുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ക്കുള്ള അവാര്‍ഡിന് തൃശൂര്‍ ജില്ലയിലെ ആത്മ പ്രോജക്ട് ഡയറക്ടറായ മേഴ്സി തോമസും കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ട്രെയിനിംഗ് വിഭാഗം കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ബി.എം. മുഹമ്മദും കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ വാട്ടര്‍ മാനേജ്മെന്റ് വിഭാഗം കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ കെ.പി. ജയരാജും തെരഞ്ഞെടുക്കപ്പെട്ടു.
കൃഷി അസിസ്റന്റ് ഡയറക്ടര്‍ക്കുള്ള അവാര്‍ഡിന് പീരുമേട് കൃഷി അസിസ്റന്റ് ഡയറക്ടര്‍ മേഴ്സി ജോസഫും രണ്ടാം സ്ഥാനത്തിന് ആലപ്പുഴ ജില്ലയിലെ രാമങ്കരി കൃഷി അസിസ്റന്റ് ഡയറക്ടര്‍ മധു ജോര്‍ജ് മത്തായിയും പത്തനംതിട്ട ജില്ലയിലെ തിരുവല്ല കൃഷി അസിസ്റന്റ് ഡയറക്ടര്‍ സുജ ജോര്‍ജും അര്‍ഹരായി.
കൃഷി ഓഫീസര്‍ക്കുള്ള അവാര്‍ഡിനു മലപ്പുറം വെട്ടം കൃഷി ഭവനിലെ കൃഷി ഓഫീസറായ ടി.ടി. തോമസിനെയും ആലപ്പുഴ കഞ്ഞിക്കുഴി കൃഷി ഓഫീസര്‍ ജി.വി. റജിയെയും ഇടുക്കി വെണ്ടന്‍കോട് കൃഷി ഓഫീസര്‍ സിബി സെബാസ്റ്യനെയും തെരഞ്ഞെടുത്തു. കൃഷി അസിസ്റന്റിനുള്ള അവാര്‍ഡിന് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ കൃഷി അസിസ്റന്റ് എസ്. ജയകുമാറിനെയും കൊല്ലം ജില്ലയിലെ മണ്‍റോതുരുത്ത് കൃഷി ഭവനിലെ കൃഷി അസിസ്റന്റ് എസ്.ജി. രത്നകുമാരിയെയും കോട്ടയം ജില്ലയിലെ കല്ലറ കൃഷി ഭവനിലെ കൃഷി അസിസ്റന്റ് സജി കുമാറിനെയും തെരഞ്ഞെടുത്തു.
നിറവ് പദ്ധതി നടപ്പിലാക്കിവരുന്ന മണ്ഡലങ്ങളില്‍ മികച്ച സമഗ്ര വികസന പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള അവാര്‍ഡിന് കണ്ണൂര്‍ കൂത്തുപറമ്പ് കൃഷി ഓഫീസര്‍ സുജ കാരാട്ടിനേയും തെരഞ്ഞെടുത്തു.
ഷാര്‍ജയില്‍ ടെറസ് കൃഷി സ്തുത്യര്‍ഹമായ രീതിയില്‍ ചെയ്തു ലിംകാ ബുക്കില്‍ ഇടം നേടിയ ഗുരുവായൂര്‍ സ്വദേശി സുധീഷ് കുമാറിനെ മികച്ച പ്രവാസി കര്‍ഷകനായി ആദരിക്കുമെന്നും കെ.പി. മോഹനന്‍ പറഞ്ഞു.













Discussion about this post