തൃശൂര്‍: തൃശൂര്‍ അയ്യന്തോളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. അയ്യന്തോള്‍ സ്വദേശി ലാല്‍ ജി. കൊള്ളന്നൂരാണ് മരിച്ചത്. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മധുവിനെ കൊന്ന കേസിലെ പ്രതിയുടെ സഹോദരനാണ് ഇപ്പോള്‍ കൊല്ലപ്പെട്ട ലാല്‍ജി. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നായിരുന്നു മധു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നാണ് ലാല്‍ജിയെ കൊലപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇത് തന്നെയാണോ കൊലപാതകത്തിന്റെ കാരണം എന്നത് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.













Discussion about this post