തിരുവനന്തപുരം: നമ്മുടെ കാര്‍ഷികസംകാരത്തെക്കുറിച്ച് യുവതലമുറയ്ക്ക് അവബോധം നല്‍കണമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. കര്‍ഷകദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജക്ഷേമ ബോര്‍ഡും അഗ്രിഫ്രണ്ടും സംയുക്തമായി സംഘടിപ്പിച്ച ചിങ്ങക്കൊയ്ത്ത് മലയാളക്കാഴ്ചയും കാര്‍ഷികയുവത്വം ശില്പശാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കീടനാശിനികള്‍ ഉപയോഗിച്ചുളള കൃഷിക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായും പുതിയ കാര്‍ഷിക നയം പ്രഖ്യാപിക്കുന്നതിനുളള ഒരുക്കങ്ങള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ലോഗോ പ്രകാശനം കൃഷി വകുപ്പ് ഡയറക്ടര്‍ ആര്‍. അജിത് കുമാറിന് നല്‍കി മന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന് മുതിര്‍ന്ന കര്‍ഷകനായ ജഗദപ്പന്‍ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത ഇരുപത്തഞ്ചോളം കര്‍ഷകരെയും വിവിധ സ്‌കൂളുകളിലെ എന്‍.എസ്.എസ്. യൂണിറ്റുകളെയും ചടങ്ങില്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത്, യുവജനക്ഷേമ ബോര്‍ഡ് പ്രോജക്റ്റ് ഓഫീസര്‍ അനു എസ്. നായര്‍, അഗ്രിഫ്രണ്ടസ് രക്ഷാധികാരി എം.പി. ലോകനാഥ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എ.എം. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post