തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈമാസം 21ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. കെഎസ്ആര്‍ടിസി ചെയര്‍മാനുമായി ഇടതുസംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് ഉതി സംബന്ധിച്ച തീരുമാനമായത്. രണ്ടു ഗഡു ക്ഷാമബത്ത നവംബറോടെ വിതരണം ചെയ്യാമെന്ന ഉറപ്പിന്‍മേലാണ് പണിമുടക്ക് പിന്‍വലിച്ചത്.
വിഷയത്തില്‍ ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇടതുപക്ഷ യൂണിയനുകളും ബിഎംഎസ്സുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.













Discussion about this post